വാഷിംഗ്ടണ്‍: പതിനെട്ടുകാരൻ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം നാസ വിക്ഷേപിച്ചു. തമിഴ്നാട് സ്വദേശിയായ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കന്‍ കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു. നാസ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്.
റിഫാത്തിന്‍റെ ഉപഗ്രഹം നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്സ് ഇന്‍ സ്പേസ് എന്ന മത്സരത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിഫാത്ത് വികസിപ്പിച്ചെടുത്തത് 3.8 സെന്‍റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ്. ഇതിന്‍റെ നിര്‍മാണത്തിനായി വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്.
അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ഓര്‍മ്മയ്ക്കായാണ് കലാംസാറ്റ് എന്ന് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. 3ഡി പ്രിന്‍റഡ് കാര്‍ബണ്‍ ഫൈബറിന്‍റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്‍റെ പ്രധാന ലക്ഷ്യം.
Post Your Comments