
ന്യൂഡല്‍ഹി : പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെതിരേ ലാല്‍ചന്ദ് രജ്പുത്ത്. പുതിയ കോച്ചിനെ തിരഞ്ഞെടുക്കാന്‍ ഉള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞ ശേഷവും അപേക്ഷ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടിയെയാണ് അഫ്ഗാനിസ്താന് ക്രിക്കറ്റ് കോച്ചായ രജ്പുത്ത് വിമര്‍ശിച്ചത്.
‘അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി കഴിഞ്ഞ്, അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി, തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നശേഷവും പുതിയ അപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് ബിസിസിഐ. ഇത് ബിസിസിഐയുടെ നിരുത്തരവാദപരമായ സമീപനത്തിന് തെളിവാണ്’ ലാല്‍ചന്ദ് രജ്പുത്ത് പറഞ്ഞു
Post Your Comments