തൃശൂര്‍ : ഇന്ത്യന്‍ കോഫീഹൗസുകള്‍ നടത്തുന്ന ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
സഹകരണസംഘത്തിന്റെ ഭരണസമിതിയ്ക്ക് അധികാരം കൈമാറാനും രജിസ്ട്രാര്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ ഭരണം തുടരാന്‍ അവകാശമില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് പഴയ ഭരണസമിതി ഇന്ന് വീണ്ടും അധികാരമേല്‍ക്കും.
കേരളത്തിലെ പ്രമുഖ സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ കോഫീഹൗസിനെതിരെ നടത്തിയ സര്‍ക്കാര്‍ നീക്കം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ നടപടിയ്ക്ക് തിരിച്ചടികൂടിയാണ് കോടതിവിധി.
30ന് ഭരണസമിതിയുടെ കാലാവധി തീരുമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ഭരണസമിതിയ്ക്ക് കാലാവധിയുണ്ടെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
ക്രമക്കേടുകള്‍ ആരോപിച്ച് സംഘം ഭരണസമിതിയെ ഫെബ്രുവരി 25ന് ആണ് പിരിച്ചുവിട്ടത്. ഇത് ചോദ്യം ചെയ്ത് ഭരണസമിതി ഫയല്‍ ചെയ്ത ഹര്‍ജി മാസങ്ങളോളം നീട്ടിവെച്ച ശേഷമാണ് കോടതി പരിഗണിച്ചത്.
Post Your Comments