Life Style

ഈ മഴക്കാലത്ത് ഷൂവിലെ രൂക്ഷഗന്ധം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍

മഴക്കാലത്ത് സോക്സും ഷൂവുമെലല്ലാം നനഞ്ഞതിന്റെ ഫലമായി പുറത്ത് വരുന്ന രൂക്ഷമായ ഗന്ധം നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കും. പാദരക്ഷകള്‍ക്കുള്ളിലെ രൂക്ഷ ഗന്ധം അകറ്റാന്‍ ചില എളുപ്പവഴികൾ നോക്കാം. രാത്രി ഷൂവിന്റെ ഉള്ളില്‍ 3-4 ടീ സ്പൂണ്‍ ബേക്കിംഗ് സോഡ ഇട്ടുവെക്കാം രാവിലെ ആകുമ്പോഴേക്കും ദുർഗന്ധം അകന്നിരിക്കും. ഷൂവിന് വേണ്ടി ഉപയോഗിക്കുന്ന പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നല്ലതാണ്.

എട്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു കപ്പ് വിനാഗിരി ലയിപ്പിക്കുക. ഇതിലേക്ക് ഷൂ ഇട്ട് ഒരു മണിക്കൂര്‍ കുതിര്‍ത്തുവെച്ചശേഷം പേപ്പറോ ടവലോ ഉപയോഗിച്ച്‌ നന്നായി തുടച്ചശേഷം ഉണങ്ങാന്‍ വെയ്ക്കണം. ടീബാഗുകള്‍ നന്നായി കഴുകിയശേഷം ഉണക്കുക. ഇത് ഷൂവിന്റെ കീഴ്ഭാഗത്തേക്ക് രാത്രി മുഴുവന്‍ വച്ചാല്‍ ദുര്‍ഗന്ധം അകറ്റാം. കുറേയേറെ സമയം ഷൂ ഉപയോഗിക്കുന്നവരാണെങ്കില്‍ ഷൂവിന്റെ അടിയിലായി ഡ്രൈയര്‍ ഷീറ്റുകളോ ന്യൂസ് പേപ്പറുകളോ വെച്ച് ഉപയോഗിച്ചശേഷം ഈ ഷീറ്റുകള്‍ എടുത്തു കളയാവുന്നതാണ്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പ്രദേശത്ത് ഏകദേശം എട്ട് മണിക്കൂർ വെച്ചാലും ദുർഗന്ധം അകലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button