Latest NewsNewsHealth & Fitness

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ നിസാരമായി കരുതരുത് : കരുതിയിരിയ്ക്കുക

 

ഹൃദയാഘാതം പെട്ടെന്ന് ആളുകളെ മരണത്തിലേയ്ക്കെത്തിയ്ക്കുന്ന ഒരു അവസ്ഥയാണെന്നു പറയാം. പലപ്പോഴും അറിയാതെ വന്നു ജീവന്‍ കവര്‍ന്നു പോകുന്ന ഒന്ന്. ഹൃദയാഘാതത്തിന് പലപ്പോഴും ശരീരം മുന്‍കൂട്ടി പല ലക്ഷണങ്ങളും കാണിയ്ക്കും. നമുക്കതു തിരിച്ചറിയാനാകുന്നില്ലെന്നാണ് വാസ്തവം. ഹൃദയാഘാതത്തിന്റെ ചില മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ ഇതെല്ലാമാണ്, പ്രീ അറ്റാക്ക് സിംപ്റ്റംസ് എന്നു പറയാം. ഇതെക്കുറിച്ചറിയൂ,

നെഞ്ചുവേദന

നെഞ്ചുവേദന ചെറതായെങ്കിലും ഇടയ്ക്കനുഭവപ്പെടുന്നത്. ചിലരിതു ഗ്യാസ് ആയെടുക്കും. ഈ വേദന കഴുത്തിലേയ്ക്കു ഷോള്‍ഡറുകളിലേയ്ക്കും പടരുന്നതായി അനുഭവപ്പെടും. ഇതൊടൊപ്പം മനം പിരട്ടല്‍ പോലുള്ള തോന്നലുണ്ടാകുന്നതും മറ്റൊരു ലക്ഷണമാണ്.

തളര്‍ച്ച

തളര്‍ച്ച പ്രീ അറ്റാക്ക് സിംപ്റ്റമായെടുക്കാം., പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാത്ത തളര്‍ച്ച . ഉത്കണ്ഠയും കാര്യമില്ലാത്തൊരു അസ്വസ്ഥതയും ഹൃദയാഘാത ലക്ഷണങ്ങളുമാകാം.  വിയര്‍ക്കുന്നതും തലചുറ്റുന്നതും പ്രീ അറ്റാക്ക് സിംപ്റ്റംസില്‍ പെടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button