Latest NewsKerala

പനി പടരുന്നു: കേരളം ഭീതിയില്‍, പിഞ്ചുകുഞ്ഞടക്കം നിരവധി മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. പനി ബാധിച്ച് പിഞ്ചുകുഞ്ഞടക്കം എട്ടുപേര്‍കൂടി മരിച്ചു. കേരളം ഭീതിയില്‍ ആയിരിക്കുകയാണ്. പാലക്കാട് ആലത്തൂരില്‍ പതിനൊന്ന് മാസം പ്രായമായ കുഞ്ഞും തൃശൂരില്‍ രണ്ട് പേരും കോട്ടയത്തും ആലപ്പുഴയിലും ഒരോരുത്തരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്.

കോട്ടയത്ത് ഒരാള്‍ പകര്‍ച്ചപ്പനിയും ബാധിച്ച് മരിച്ചു. ആലത്തൂര്‍ ചണ്ടക്കാട് കോതക്കുളം വീട്ടില്‍ സഫര്‍ അലിഞ്ചല ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫ്വാന്‍, തൃശൂര്‍ കുരിയച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത ബിജു, ഒല്ലൂര്‍ ചക്കാലമുറ്റം വല്‍സ ജോസ്, കോട്ടയം നീണ്ടുര്‍ സ്വദേശി ഗീത, മാവേലിക്കര കുറത്തികാട് സ്വദേശി സുബിന്‍ (18) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

സുബിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ചേലക്കര പക്കാലപ്പറമ്പില്‍ സുജാതയും കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി സോമനും ഇന്ന് മരിച്ചു. ഇടുക്കി കുടയത്തൂര്‍ ശരംകുത്തിയില്‍ സന്ധ്യ രഘു പകര്‍ച്ചപ്പനി ബാധിച്ചാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button