തിരുവനന്തപുരം: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് രാഗേഷിനെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്ത്.
മാധ്യമങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് 200 കോടി രൂപയുടെ കള്ള നോട്ട് അടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇയാള്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്തത് ആര്‍ക്ക് വേണ്ടിയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കള്ളനോട്ടുകള്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഉന്നതല അന്വേഷണം ആവശ്യമാണ്. ബി.ജെ.പി നേതൃത്വത്തിന്റെ തനി നിറമാണ് അറസ്റ്റിലൂടെ പുറത്ത് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments