Latest NewsKeralaNews

യുവമോർച്ച നേതൃത്വത്തിൽ കടന്നു കൂടിയ നേതാവിന്റെ വീട്ടിൽ കള്ളനോട്ടടി

തൃശൂര്‍: യുവമോർച്ച നേതൃത്വത്തിൽ കടന്നു കൂടിയ നേതാവിന്റെ വീട്ടിൽ കള്ളനോട്ടടി. മതിലകത്ത് യുവമോർച്ച പ്രവര്‍ത്തകന്റെ വീട്ടിൽ നിന്നു കള്ളനോട്ട് അടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെടുത്തു. കള്ളനോട്ട് കേസില്‍ പോലീസ് പിടിയിലായ യുവമോര്‍ച്ച നേതാക്കള്‍ കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബി.ജെ.പി നടത്തിയ പ്രചാരണത്തിന് സ്വീകരണം നല്‍കാനും മറ്റും മുന്‍പന്തിയില്‍ നിന്നവരാണെന്നാണ് പുറത്തു വന്ന വിവരം.

മതിലകം സെന്ററില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച യാത്രയ്ക്ക് സ്വീകരണം നല്‍കിയത് ഏരാച്ചേരി രാഗേഷ് ആണെന്ന് തെളിയിക്കുന്ന പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് വിമര്‍ശകര്‍.

അതേസമയം, പാര്‍ട്ടിയില്‍ നിന്നും പോലീസ് പിടിയിലായ യുവമോര്‍ച്ച പ്രവര്‍ത്തകരെ പുറത്താക്കിയതായി ബി.ജെ.പി തൃശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു. ബി.ജെ.പി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായും ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button