തിരുവനന്തപുരം : സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണം.
താത്കാലികമായി നിയമിക്കപ്പെടുന്നവര്‍ക്ക് വേതനം തദേശ സ്ഥാപനങ്ങള്‍ നല്‍കണം. പ്രാഥമിക, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ ചെലവ് പിന്നീട് തദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്നും ആരോഗ്യവകുപ്പ് ഉത്തരവില്‍ പറയുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറേയും ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും താത്കാലികമായി നിയമിക്കാനാണ് നിര്‍ദേശം.
Post Your Comments