തൊടുപുഴ: വണ്ണപ്പുറത്തെ മത്സ്യവിൽപനശാലയിൽ മത്സ്യത്തിനു മുകളിൽ കീടനാശിനി സ്പ്രേ ചെയ്ത സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ. ഒരാഴ്ച മുൻപ് ഈ കടയിൽനിന്നു വാങ്ങിയ മീനിന്റെ തല പൂച്ചയ്ക്കു നൽകിയപ്പോൾ പൂച്ച ബോധംകെട്ടു വീണു.ഇതേ തുടർന്ന് നാട്ടുകാർ സംഘടിക്കുകയും കടയുടെ മേൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് കടയുടമയുടെ മകൻ കീടനാശിനി സ്പ്രേ ചെയ്യുന്നത് കാണുകയും യുവാക്കളിൽ ഒരാൾ ഇത് ഒളിക്യാമറയിൽ പകർത്തുകയും ചെയ്തത്.
ദൃശ്യങ്ങൾ പുറത്തായതോടെ വണ്ണപ്പുറത്തെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽപരിശോധനയിൽ ശക്തമായ തെളിവുകൾ കണ്ടെത്താനുമായില്ല.മേഖലയിലെ മത്സ്യ വിൽപനശാലകൾ മുഴുവൻ ലൈസൻസ് ലഭിക്കും വരെ അടച്ചിടാൻ പഞ്ചായത്തും നോട്ടിസ് നൽകിയിട്ടുണ്ട്.
കടയുടമക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്നതിന്റെ കാരണം ആരും പരാതി നൽകാത്തതാണ്. ആകെ ഒരു ദൃശ്യം മാത്രമാണ് ഇവരുടെ പക്കൽ ഉള്ളത്.തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം ജംക്ഷനിലെ സിഎംവി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണു വിൽക്കാൻ വെച്ചിരുന്ന മീനിൽ കീടനാശിനി സ്പ്രേ ചെയ്തത്.
Post Your Comments