ഷാര്‍ജ: സ്വന്തമായി വീടുപോലും ഇല്ലാത്ത നിര്‍ധനനായ ഒരാള്‍ക്ക് കൈത്താങ്ങായി യുഎഇ. 70 കാരനായ അമേരിക്കന്‍ സ്വദേശിക്ക് ഷാര്‍ജ ചാരിറ്റി പ്രവര്‍ത്തകര്‍ 230,000 ദിര്‍ഹത്തിന്റെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കുകയായിരുന്നു. അലന്‍ ക്ലെയര്‍ ഹിമ്‌സ് എന്ന 70 കാരന്‍ അബുദാബിയിലെ യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
2016 ജൂണ്‍ മുതല്‍ ഇയാള്‍ ഇവിടെ ചികിത്സതേടുകയായിരുന്നു. ആരും സഹായിക്കാനില്ലായിരുന്നു. ആശുപത്രിയില്‍ ബില്‍ അടയ്ക്കാതായപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായി. ഇതറിഞ്ഞാണ് ഷാര്‍ജ ചാരിറ്റി പ്രവര്‍ത്തകര്‍ ഹിമ്‌സിനെ സഹായിക്കാനെത്തിയത്.
സ്വന്തം നാട്ടിലേക്ക് പോയാലും തനിക്കാരും ഇല്ലെന്നും സഹായിക്കാന്‍ കുടുംബം പോലും ഇല്ലെന്നും ഹിമ്‌സ് പറയുന്നു. ഇന്ന് ഞാന്‍ ദൈവത്തിന്റെ കൈകളിലാണ്. സഹായിച്ചവരെ ഞാന്‍ ദൈവങ്ങളായി കാണുന്നുവെന്നും കരഞ്ഞുകൊണ്ട് ഹിമ്‌സ് പറയുന്നു. പല അസുഖങ്ങളും ഇന്ന് ഇയാളെ അലട്ടുന്നുണ്ട്. 2015 ജനുവരിയിലാണ് ഹിമ്‌സ് യുഎഇയില്‍ എത്തുന്നത്.
അതുവരെ സമ്പാദിച്ച പണവും പെന്‍ഷനും ബിസിനസ്സിനായി ചെലവിട്ടു. പക്ഷെ എല്ലാം നഷ്ടത്തില്‍ കലാശിക്കുകയായിരുന്നു. പിന്നീട് ഞാന്‍ ജീവിച്ചത് ദുബായിലെ സെന്റ് മേരി കത്തോലിക്ക ചര്‍ച്ചിന്റെ സഹായത്തോടെയാണെന്നും ഹിമ്‌സ് പറയുന്നു.
Post Your Comments