ഇസ്ലാമാബാദ്: മുത്തലാഖിനെ തള്ളിപ്പറഞ്ഞുപാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റീസ്.മുന്‍ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ് ഖ്വാജയാണ് മുത്തലാഖ് ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ലെന്ന് അഭിപ്രായപ്പെട്ടത്.ആയിരം വര്‍ഷം പഴക്കമുള്ള ചരിത്രം പരിശോധിച്ചാല്‍ ഇസ്ളാം നിയമം അനുസരിച്ച് ഇത് സാധുവായ നിയമം ആയിരുന്നില്ലെന്ന് മനസിലാക്കാനാവുമെന്നും എന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക പണ്ഡിതന്മാര്‍ മുത്തലാഖ് ചൊല്ലി പെട്ടെന്ന് വിവാഹ മോചനം നേടുന്നതിനെ ഒരിക്കലും പിന്തുണച്ചിട്ടില്ല.പാക് നിയമം അനുസരിച്ചാണെങ്കിൽ ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ ഭാര്യയുടെ മേൽവിലാസം ഉൾപ്പെടെ യൂണിയന്‍ കൗണ്‍സിലിന് തപാല്‍ അയയ്ക്കണം.യൂണിയൻ കൗൺസിൽ ഈ നോട്ടീസിന്റെ പകർപ്പ് ഭാര്യക്ക് അയച്ചു കൊടുക്കും.മൂന്നുമാസം കാലാവധിയും കൊടുക്കും.
ദമ്പതികൾ തമ്മിൽ സമവായത്തിനെത്താനുള്ള കാലാവധിയാണ് ഇത്. മൂന്നു മാസം കഴിഞ്ഞും ദമ്പതികളുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ മാത്രം യൂണിയൻ കൗൺസിൽ വിവാഹം റദ്ദാക്കി സർട്ടിഫിക്കറ്റ് നൽകും. ജവാദ് എസ് ഖ്വാജ കൂട്ടിച്ചേർത്തു.മുത്തലാഖ് വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെയാണ് ഈ അഭിപ്രായം.
Post Your Comments