തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ പദ്ധതി പ്രദേശങ്ങളില്‍ വേണ്ടത്ര മഴലഭിച്ചിരുന്നില്ല. ഇതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ശക്തമായി തുടങ്ങിയ ഇടവപ്പാതി പെട്ടെന്നാണ് ദുര്‍ബലമായത് . അതേസമയം മഴ കുറഞ്ഞാലും ഈ വര്‍ഷം പവര്‍ കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലും ജലനിരപ്പ് താഴ്ന്നിരുന്നു. വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Post Your Comments