കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് മരിച്ച കര്‍ഷകന്റെ ഭൂമിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴച്ച ബോധ്യപ്പെട്ടന്നും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികൾ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് ആരോപണം. മരിച്ച ജോയിയുടെ സഹോദരൻ ജോണിയാണ് ഇക്കാര്യം ആരോപിച്ചത്.
ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്. ഉദ്യോഗസ്ഥർക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയിരുന്നു. ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നുവെന്നും ജോണി പറഞ്ഞു.
രണ്ടു വർഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വില്ലേജ് ഓഫീസിൽ കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തഹസീൽദാർ ഇടപെടുകയും ഇയാളുടെ നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments