കൊച്ചി : ഹാദിയക്ക് പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ മതം മാറ്റി അതിര്‍ത്തി കടത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയാ 29 കാരിയാണ് 21 വയസുള്ള കാമുകന്റെ ചതിയില്‍പെട്ടിട്ടുള്ളത്. ഹാദിയ കേസിനു മാനമാണ് ഈ സംഭവം. ക്രിസ്തീയ വിഭാഗത്തില്‍പെടുന്ന പെണ്‍കുട്ടി മുന്‍പ് വിവാഹത്തോടെയാണ് കൊച്ചിയിലെത്തുന്നത്. ഇടത്തരം കുടുംബത്തില്‍പെട്ട പെണ്‍കുട്ടി നേരത്തെ ലേക്ഷോര്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു. ഈ സമയത്താണ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി (21) അടുപ്പമുണ്ടാകുന്നത്. പ്രണയത്തിന്റെ മറവില്‍ മതം മാറാനും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും യുവതിയെ കാമുകന്‍ ഉപദേശിക്കുകയായിരുന്നു.
സന്തോഷമായി കഴിഞ്ഞിരുന്ന കുടുംബ ജീവിതത്തില്‍ നിന്നും പെട്ടെന്ന് ഡൈവോഴ്‌സ് വേണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുന്നുണ്ടെന്നും ഒപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കുവൈറ്റില്‍ നിന്നും നാട്ടിലെത്തി വിവരം തിരക്കി. പൊടുന്നനെ പെണ്‍കുട്ടി മനസ് മാറാനുള്ള കാര്യം അന്വേഷിച്ചതോടെയാണ് ജോലി സ്ഥലത്തെ കാമുകന്റെ വിവരം പുറത്തു വരുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കുറിച്ച് ഒന്‍പത് വര്‍ഷമായി ഇത്തരത്തില്‍ ഒരു പരാതി കേട്ടിട്ടില്ലെന്ന് അമ്മയും പറയുന്നു. മതത്തെകുറിച്ചുള്ള തീവ്ര കാര്യങ്ങള്‍ പെണ്‍കുട്ടിയെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. വീട്ടുകാര്‍ എതിര്‍ത്തതിനു പിന്നാലെ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി പിന്നീട് കൊച്ചിയിലെ ഒരു ഹോസ്റ്റലിലിലായിരുന്നു. കൊച്ചിയില്‍ മത പരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കയറ്റി അയക്കുന്ന സംഘമാണ് ഇവരെ സംരക്ഷിച്ചിരുന്നതെന്നും സൂചനയുണ്ട്.
ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിവില്‍ പോയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഇന്ന് ഹേവിയസ് ഹോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഇതോടെ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വിമല ബിനു മുഖേന പെണ്‍കുട്ടിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും കുടുംബ കോടതിയില്‍ കൗണ്‍സിലറോട് കാര്യങ്ങള്‍ ബോധിപ്പിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ 19നു പെണ്‍കുട്ടിയും യുവാവും ഒളിച്ചോടി. മലപ്പുറം സ്വദേശിയായ യുവാവിനു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്.
Post Your Comments