Latest NewsKeralaNews

ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: സുപ്രിം കോടതിയിൽ ഹർജി

അക്രമമുണ്ടായാല്‍ ആ സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളിൽ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും, വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നുവെന്നുമാണ് ഹര്‍ജികളിലെ പരാതി. കഴിഞ്ഞ വര്‍ഷം മാത്രം 505 അക്രമങ്ങള്‍ രാജ്യത്തുണ്ടായെന്ന് ഹര്‍ജിക്കാര്‍ കഴിഞ്ഞതവണ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ

അക്രമമുണ്ടായാല്‍ ആ സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളിൽ വ്യക്തമാക്കുന്നത്. തുടർന്നാണ്, കോടതി ഹർജി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button