എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയുള്ള സിബിഐയുടെ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ ജസ്റ്റിസ് കെ.എം ജോസഫും. ചൊവ്വാഴ്ചയാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് കെ.എം ജോസഫിന് പുറമെ ജസ്റ്റിസ് ഇന്ദിര ബാനർജിയും അംഗമാണ്.
23-ാം തീയതി ജസ്റ്റിസ് യു.യു ലളിത് നേതൃത്വം നൽകുന്ന ബെഞ്ച് പരിഗണിക്കുന്ന ആറാമത്തെ കേസാണ് ലാവ്‌ലിനും ആയി ബന്ധപ്പെട്ട ഹർജികൾ. കഴിഞ്ഞ തവണ ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചപ്പോൾ ജസ്റ്റിസ് യു.യു ലളിതിനൊപ്പം ബെഞ്ചിൽ ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
Post Your Comments