വാഷിങ്‌ടൺ: പരന്ന് കിടക്കുന്ന അണ്ഡകടാഹത്തിൽ നമ്മൾ മനുഷ്യർ മാത്രമല്ല കഴിയുന്നതെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷക സംഘമായ നാസ കണ്ടെത്തി. ഭൂമിയ്‌ക്ക് വെളിയിലുള്ള ഏതാണ്ട് 219 ഗ്രഹങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം തിങ്കളാഴ്‌ചയാണ് നാസ പുറത്തു വിട്ടത്. ഇതിൽ പത്ത് ഗ്രഹങ്ങളിലും ഭൂമിയിലേത് സമാനമായ സാഹചര്യങ്ങളുണ്ടെന്നാണ് ഇവർ കണ്ടെത്തിയത്.
ഭൂമിയുടെ സൂര്യന് സമാനമായ നക്ഷത്രങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്നവയാണ് ഈ ഗ്രഹങ്ങൾ. കൂടാതെ ഭൂമിയിലേത് പോലെ പാറകൾ നിറഞ്ഞ ഗ്രഹങ്ങളാണിതെന്നും ജലം ഉണ്ടാകാനുള്ള താപനിലയാണ് ഗ്രഹത്തിന്റെ ഉപരിതലത്തിൽ എന്നുമാണ് കണ്ടെത്തൽ. ഭൂമിയ്‌ക്ക് വെളിയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ നാസ സ്ഥാപിച്ച കെപ്ലർ ദൂരദർശിനിയാണ് മനുഷ്യനെ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടുപിടിച്ചത്.
എന്നാൽ ഇവിടങ്ങളിൽ നിലവിൽ ജീവനുണ്ടെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും നാസ പറയുന്നു. അതേസമയം, കെപ്ലറിന്റെ കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കാമെന്നും നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലേത് പോലെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സാഹചര്യമുള്ള ഏതാണ്ട് പത്തോളം ഗ്രഹങ്ങൾ നമ്മുടെ സൗരയൂഥത്തിൽ തന്നെയുണ്ടെന്നാണ് നാസയുടെ കണ്ടെത്തൽ.
Post Your Comments