ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് . ഇതോടെ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കശ്മീരില്‍ നിന്നുള്ള ഭീകരര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ ആക്രമണത്തിനൊരുങ്ങുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഡല്‍ഹി പോലീസിന് വിവരം നല്‍കിയത്. ഡല്‍ഹി പോലീസ് ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കും കൈമാറി.
തിരക്കേറിയ സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വലിയ വ്യാപാര കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവയാണ് ഭീകരരുടെ ലക്ഷ്യമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അന്താരാഷ്ട്ര യോഗാദിനം കൂടിയായ ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments