Latest NewsNewsGulf

ഫാമിലി ടാക്‌സ് : പ്രവാസികള്‍ ആശങ്കയില്‍

 

റിയാദ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഫാമിലി ടാക്‌സ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്കു ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് രാജ്യത്തെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാല്‍ (1,700 രൂപ) വീതം ആശ്രിത നികുതി നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പ്രതിമാസം 300 റിയാല്‍(5,100 രൂപ)യാണ് നല്‍കേണ്ടിവരിക. ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കുകയും വേണം. പ്രതിമാസം 5,000 റിയാല്‍ ശമ്പളമുള്ളവര്‍ക്കു മാത്രമേ നിലവില്‍ സൗദി അറേബ്യ കുടുംബ വിസകള്‍ അനുവദിക്കുന്നുള്ളു. 41 ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button