ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ പെൺകുട്ടികൾക്കും പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. നേഴ്‌സറി ക്ലാസ് മുതൽ ഡോക്ടറേറ്റ് വരെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കും എന്നാണു പുതിയ പ്രഖ്യാപനം. നഴ്സറി മുതല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ടെക്സ്റ്റ് ബുക്കുകൾ നൽകുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
രക്ഷിതാക്കള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന സൗകര്യത്തിൽ സ്കൂള്‍ ടെക്സ്റ്റ് ബുക്കുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തി സംസ്ഥാനത്തെ രാജ്യത്തിന്റെ മുന്‍നിരയിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments