ബംഗളൂരു: ഒന്നും രണ്ടുമല്ല 8 കോടിയുടെ കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി തീരുമാനിച്ചത്. 22 ഓളം കര്‍ഷകര്‍ക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. 2017 ജൂണ്‍ മാസം 20 വരെ അനുവദിച്ച കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ തന്നെ നേരിട്ട് രംഗത്തെത്തിയ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ വിവാദ തീരുമാനം. ഇത്തരത്തില്‍ പഞ്ചാബ് സര്‍ക്കാരും കഴിഞ്ഞ ദിവസം കാര്‍ഷിക കടം എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് ലക്ഷം വരെയുള്ള കടങ്ങളാകും പഞ്ചാബ് സര്‍ക്കാര്‍ എഴുതി തള്ളുക. ഇത്തരത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി തങ്ങളെ ആത്മഹത്യയുടെ വക്കില്‍ നിന്നും രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.
Post Your Comments