മനില: ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്കൂളിൽ ഭീകരർ അതിക്രമിച്ചുകയറി. ആറു പുരുഷൻമാരെയും ആറു കുട്ടികളെയും ഭീകരർ തടവിലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബാങ്സാമൊറോ ഇസ്‌ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് (ബിഐഎഫ്എഫ്) എന്ന ഭീകരസംഘടനയുടെ പ്രവർത്തകർ പിഗ്കാവായൻ നഗരത്തിനു സമീപമുള്ള മാലഗാകിറ്റ് ഗ്രാമത്തെയാണ് ആക്രമിച്ചത്. ബിഐഎഫ്എഫ് ഭീകരസംഘടന ഐഎസ് ബന്ധമുള്ളവരാണ്.
ഇരുന്നൂറോളം പേർ വരുന്ന ഭീകരർ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ക്രിസ്ത്യൻ – മുസ്‌ലിം ഭൂരിപക്ഷം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. പ്രദേശത്താകെ ഇപ്പോൾ മുന്നൂറോളം ഭീകരരാണ് ഉള്ളതെന്നു പിഗ്കാവായൻ മേയർ എലീസിയോ ഗാർസെസ അറിയിച്ചു. സ്ഥലത്തെത്തിയ ഫിലിപ്പീൻസ് സേനയ്ക്കുനേരെ ഇവരെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് ഭീകരർ. ഏറ്റുമുട്ടലിൽ ഒരു സൈനികനു പരുക്കേറ്റു.
Post Your Comments