Latest NewsIndiaNewsYogaCelebrity Yoga

ഭാഷ, സംസ്കാര, ദേശ വ്യത്യാസമില്ലാതെ ലോകത്തെ ഒന്നായി നിര്ത്തുന്നതിൽ യോഗയ്ക്ക് വലിയ പങ്ക്: പ്രധാനമന്ത്രി

ലക്നൗ: ലോകത്തെ ഒന്നിച്ചു നിറുത്തുന്നതില്‍ യോഗയുടെ പങ്ക് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദേശീയതല ഉദ്ഘാടനം ലഖ്നൗവില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്.ഒരു വ്യായാമമുറ എന്നതിനേക്കാള്‍ ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോദി പറഞ്ഞു.ഭാഷ, സംസ്കാര, ദേശ വ്യത്യാസമില്ലാതെ യോഗ എല്ലാവരേയും ഒരു കൂടക്കീഴില്‍ നിറുത്തുകയാണ് ഫിറ്റ്നസിനൊപ്പം നന്മകള്‍ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്നും മോദി പറഞ്ഞു.യോഗ ദിനാചരണത്തിന്റെ ഭാഗമാകുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button