വാഷിങ്ടണ്‍: ഇനി ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയ്ക്ക് ഇന്ത്യയോട് ഏറ്റുമുട്ടാന്‍ സാധിക്കില്ല. ഏഴുവര്‍ഷത്തിനിടെ ഇന്ത്യ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തുമെന്നുള്ള സൂചനയാണ് നല്‍കുന്നത്. ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യാ അവലോകന റിപ്പോര്‍ട്ടാണ് ഇക്കാര്യം പ്രവചിക്കുന്നത്.
2030 ഓടെ ഇന്ത്യന്‍ ജനസംഖ്യ 150 കോടിയിലധികമാകുമെന്നാണ് പറയുന്നത്. യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്‌സാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചത്. നിലവില്‍ ചൈനയുടെ ജനസംഖ്യ 140 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. ഇന്ത്യയുടെ ജനസംഖ്യ 2050 ആകുമ്പോഴേക്കും 166 കോടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments