ന്യൂഡല്‍ഹി: അങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്ത. ബോളിവുഡ് താരം അക്ഷയ് കുമാറാണ് സാക്ഷാല്‍ നരേന്ദ്രമോദിയായി വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറിനൊപ്പം പ്രശസ്ത താരങ്ങളായ അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും അഭിനയിക്കുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ അനുയോജ്യന്‍ അദ്ദേഹം തന്നെയെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം. ബിജെപി നേതാവായ ശത്രുഘ്നന്‍ സിന്‍ഹയാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. അക്ഷയ്കുമാറിനെ പോലെ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും ആവില്ല എന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്മാന് പഹ്ലജ് നിഹ്ലാനിയുടെ പ്രതികരണം.
Post Your Comments