ന്യൂ ഡൽഹി ; യോഗ അദ്ധ്യാപകര്‍ക്കൊരു സന്തോഷ വാർത്ത. ഇന്ത്യയില്‍ യോഗ പരിശീലകരുടെ എണ്ണത്തിൽ മൂന്ന് ലക്ഷം പേരുടെ കുറവുണ്ടെന്ന് പുതിയ പഠനം. അന്താരാഷ്ട്ര യോഗ ദിനാഘോഷം ആചരിച്ച് തുടങ്ങിയതോടെ യോഗയുടെ പ്രചാരം വര്‍ദ്ധിച്ചുവരുന്നു. അതിനാൽ പരിശീലകരുടെ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ പഠനത്തിൽ പറയുന്നു.
ഏകദേശം ഇന്ത്യയില്‍ അഞ്ച് ലക്ഷം യോഗാധ്യപകരെ വേണമെന്നിരിക്കെ മൂന്ന് ലക്ഷം പേരുടെ കുറവുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലോകമൊട്ടകെ യോഗയുടെ പ്രചാരണം വര്‍ദ്ധിക്കുന്നതോടെ പരിശീലനം ലഭിച്ച യോഗാധ്യാപകരുടെ തൊഴിലവസരങ്ങളും വർദ്ധിക്കും. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ യോഗ പരിശീലകര്‍ക്ക് ഫീസ് ഈടാക്കാൻ സാധിക്കും.
യോഗയെ ഒരു ജീവിതശൈലി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടതിനാൽ രാജ്യമൊട്ടാകെ യോഗ സ്റ്റഡി സെന്ററുകളും യോഗ കോച്ചിങ്ങുകളും വ്യാപകമാകുന്നുണ്ട്. യോഗ ക്ലാസുകള്‍ക്കായി 5000 മുതല്‍ 25,000 വരെ മുടക്കാനും ആളുകള്‍ തയ്യാറാകുന്നുണ്ടെന്നും പഠനം ചൂണ്ടികാട്ടുന്നു.
Post Your Comments