KeralaLatest NewsNews

പുതുവൈപ്പ് സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി സംശയം: സ്ഥിരീകരിച്ച് ഡി ജിപി: രണ്ടു ചാനലുകളും രണ്ടു പാർട്ടികളും നീരീക്ഷണത്തിൽ

കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡിജിപി. സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ട് ലഭിച്ചതായാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ജനകീയ സമരങ്ങളെ വളരെ പെട്ടെന്ന് ആളിക്കത്തിച്ച് വഴിമാറ്റി കടുത്ത ലഹളകളിലേക്കും അക്രമങ്ങളിലേക്കും എത്തിക്കാൻ തക്കം പാർത്തിരിക്കുന്നവർ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലെ സൂചന.എട്ടുവർഷമായി നിർമ്മാണം നടക്കുന്ന എൽ പി ജി പ്ലാന്റിൽ പ്രദേശ വാസികൾ ജോലിക്കു പോയിരുന്നതായാണ് വിവരം.

അവിടെ ഒന്‍പത് വര്‍ഷമായി തുടരുന്ന പദ്ധതിക്കെതിരേയാണ് ജനങ്ങള്‍ സമരം ചെയ്യുന്നത്. അവരുടെ പ്രശ്നങ്ങള്‍ പറയേണ്ടത് സര്‍ക്കാരിനോടാണ്. പദ്ധതിയുടെ നിര്‍മാണത്തിന് സംരക്ഷണം നല്‍കണമെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. പകരം പ്രകോപനമുണ്ടാക്കി സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി സമരത്തെ പിന്നിൽ നിന്നും അക്രമാസമരമാക്കി നിലനിർത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ളാമിയുടെ സഹ സംഘടനയായ വെൽഫെയർ പാർട്ടിയും സോളിഡാരിറ്റി പ്രവർത്തകരും പുതുവൈപ്പിനിൽ സമരം നടക്കുന്ന പ്രദേശങ്ങളിലെ വീടുകളിൽ സന്ദർശനം നടത്തുകയും സമരം ആളിക്കത്തിക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു.

കൂടാതെ ഇതേ സംഘടനയിൽ പെട്ട രണ്ടു ചാനലുകളും വിഷയം ആളിക്കത്തിക്കാൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രി വരുന്ന ദിവസം സമരം നടത്തിയ ആളുകളെ ഹൈക്കോടതി ജംഗ്‌ഷനിൽ നിന്നും മാറ്റുന്ന ദൃശ്യങ്ങൾ യതീഷ് ചന്ദ്ര പുതു വൈപ്പിനിൽ നടത്തിയ ലാത്തിചാർജായി ഇവർ പ്രചരിപ്പിക്കുകയും മറ്റു മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ യതീഷ് ചന്ദ്ര പുതുവൈപ്പിനിൽ പോയിട്ടില്ല എന്ന് ഡി ജി പി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സാധ്യമായിരുന്നില്ല. ഈ സുരക്ഷ ഭീഷണി കൂടി കണക്കിലെടുത്താണ് ഡിസിപി ഹൈ ക്കോടതി ജംഗ്‌ഷനിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.

പ്രധാനമന്ത്രി മടങ്ങിയതിന് ശേഷം എല്‍പിജി ടെര്‍മിനലിന് മുന്നില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ യതീഷ് ചന്ദ്ര മര്‍ദ്ദിച്ചുവെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്നും ഇത് ശരിയല്ലെന്നും ഡിജിപി പറഞ്ഞു. ഇതെല്ലാം പ്രചരിപ്പിക്കുന്നവർ നിരീക്ഷിച്ചു വരികയാണെന്നാണ് വിവരം. സ്ത്രീകളും പ്രദേശവാസികളും മാത്രം ചേര്‍ന്നാല്‍ ഇത്തരമൊരു സമരം നടത്താന്‍ കഴിയില്ലെന്നും പുറത്തുനിന്നും പലരും സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നുമായിരുന്നു എറണാകുളം റൂറല്‍ എസ്പിഎ.വി.ജോര്‍ജിന്‍റെ പ്രതികരണം.മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരത്തിലും തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

image courtesy : google

shortlink

Related Articles

Post Your Comments

Related Articles


Back to top button