കൊച്ചി: പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. ഇതിനിടയിലാണ് സമരസമിതി യോഗം ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണം ഇന്നലെ പുനരാരംഭിച്ചിരുന്നു. പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിനെതിരായ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. പുതുവൈപ്പില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ബുധനാഴ്ച എളം കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കാനും. തുടര്‍ന്ന് ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാനുമാണ് സമരസമിതിയുടെ തീരുമാനം.
അതിശക്തമായ സമരമുറകളുമായി ജനവാസ മേഖലയിലെ ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ തടയാനാണ് സമരസമിതിയുടെ നീക്കം. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് കനത്ത സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
Post Your Comments