Latest NewsKeralaNews

ഉപരോധസമരം നയിച്ച എ.ബി.വി.പിക്കാരെ സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐക്കാർ ആക്രമിച്ചു; 6 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വഞ്ചിയൂർ ഗവ.സംസ്‌കൃത സെന്ററിൽ എസ്.എഫ്.ഐ-എ.ബി.വി.പി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 16 പേർക്ക് പരിക്കേറ്റു.6 പേരുടെ നില അതീവ ഗുരുതരമാണ്. ക്യാമ്പസിലെ എസ്.എഫ്.ഐ കൊടിമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ ഉപരോധത്തിനിടെയാണ് സംഘർഷം ഉണ്ടായത്.

സമരം നടത്തിയ എ.ബി.വി.പിക്കാരെ സംഘടിച്ചെത്തിയ എസ്.എഫ്.ഐക്കാർ ഏകപക്ഷീയമായി നേരിടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച സംഘർഷം ഒന്നര മണിക്കൂർ നീണ്ടു. എസ്.എഫ്.ഐ കൊടിമരം മാറ്റണമെന്നാവശ്യപ്പെട്ട് രാവിലെ 11 മുതൽ എ.ബി.വി.പിക്കാർ ഡയറക്ടറുടെ മുറിക്ക് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

ഈ സമയം ക്യാമ്പസിൽ നിന്ന് പുറത്തേക്കിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകനെ സ്ഥലത്തെ ഒരു ആർ.എസ്.എസ് നേതാവ് ഭീക്ഷണിപ്പെടുത്തുകയും തുടർന്ന് സമരം കഴിഞ്ഞ മടങ്ങിയെത്തിയ എ.ബി.വി.പി പ്രവർത്തകർക്കിടയിലേക്ക് എസ്.എഫ്.ഐ ഇരച്ചുകയറുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് കാഴ്ചക്കാരായി മാറിനിൽക്കുകയും ഏറെ സമയത്തിന് ശേഷമാണ് അവർ വിദ്യാർഥികളെ പിരിച്ചു വിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button