![boy](/wp-content/uploads/2017/06/boy-new-1.jpg)
കോഴിക്കോട്: മലയാളികള്‍ക്ക് അഭിമാനമാകാന്‍ ജിഷ്ണുവും സഹലും കളിക്കളത്തിലേക്ക്. മലയാളികളായ ഇവര്‍ ഇനി കേരള ബ്ലാസ്റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിക്കാനുണ്ടാകും. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച മദ്ധ്യനിരക്കാരനായ ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവരുമായി മൂന്ന് വര്‍ഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പുവച്ചത്.
ഇത്തവണ കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് നേരത്തെ തീരുമാനിച്ചിരുന്നു. ഗോഗുലം എഫ്.സിയില്‍ നിന്നാണ് ജിഷ്ണു സൂപ്പര്‍ ലീഗില്‍ എത്തുന്നത്. സഹല്‍ എസ്.എന്‍ കോളേജ് ടീമില്‍ അംഗമാണ്. സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവരെയും കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിച്ചത്.
മറ്റൊരു സന്തോഷ് ട്രോഫി താരമായ മുഹമ്മദ് അസ്ഹറുദ്ദീനെയും ഗോകുലത്തിന്റെ തന്നെ അനന്തു മുരളിയെയും ടീമിലേക്ക് പരിഗണിച്ചിരുന്നു. ഇവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Post Your Comments