ന്യൂഡൽഹി: പ്രസവിച്ചയുടന്‍ മരിച്ചെന്നു പറഞ്ഞ് നഴ്സുമാര്‍ കൈമാറിയ നവജാതശിശു പിന്നീട് കണ്ണുതുറന്ന സംഭവം കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രസവിച്ച ബദര്‍പുര്‍ സ്വദേശിനിയുടെ 22 ആഴ്ച മാത്രം പ്രായമുള്ള ആ നവജാതശിശു ഒടുവിൽ മരണത്തിന് കീഴടങ്ങി. ജനിച്ചയുടൻ കുഞ്ഞ് ശ്വാസമെടുക്കുന്നില്ലെന്ന് കണ്ട നഴ്സുമാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുണിയില്‍ പൊതിഞ്ഞ് സീല്‍വെച്ച് സംസ്കരിക്കുന്നതിനായി പിതാവിന് കൈമാറിയ ശരീരം സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തുറന്നുനോക്കുമ്പോൾ കാലുകള്‍ ഇളക്കുന്നതായി ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ അപ്പോളോ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന് 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങള്‍ പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.
Post Your Comments