ന്യൂ ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണ നടപടിയായ ചരക്ക് സേവന നികുതി ജൂൺ 30 അർധ രാത്രി മുതൽ നിലവിൽ വരും. ജി എസ് ടി പ്രാബല്യത്തിൽ വരുന്നതോടെ രാജ്യം മുഴുവൻ ഒറ്റ നികുതിയെന്ന സമ്പ്രദായത്തിലേക്ക് കടക്കും. ഏകീകൃത നികുതി നടപ്പിലാകുന്നതോടെ രാജ്യത്തെ വരുമാനം വർധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. ജി എസ് ടി നടപ്പിലാകുന്നതോടെ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ധന വിനിയോഗത്തിൽ വർധനവുണ്ടാകും ഇത് ജിഡിപി വളർച്ചാ നിരക്ക് ഉയരുന്നതിന് കാരണമാകുമെന്നും രാജ്യതത്തെ സാമ്പത്തിക മോഘല ഉയർച്ചയിലേക്ക് എത്തുമെന്നും ജയറ്റ്ലി പറഞ്ഞു.
ജി എസ് ടി നടപ്പിലാകകുന്നതോടെ തുടക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇത് നേരിടാൻ തയ്യാറാകണമെന്നും അദേഹം പറഞ്ഞു. സംസ്ഥാന ജി എസ് ടി ബില്ലുകൾ പാസക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ നടപടികൾ എടുക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു. ജൂൺ 30 അർധരാത്രിയിൽ പാർലമെൻറെ് സെനറ്റ് ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിലാകും ജി എസ് ടി പ്രാബല്യത്തിൽ വരുക. രാഷ്ട്രപതി ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ തുടങ്ങിയവഡ ചടങ്ങിൽ പങ്കെടുക്കും. ജി എസ് ടി സംബന്ധിച്ചുള്ള ഹ്രസ്വ ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കും.
Post Your Comments