![pinarayi](/wp-content/uploads/2017/06/pinarayi-1.jpg)
കൊച്ചി: പൊലീസിനെ മുഖ്യമന്ത്രി നിലയ്‌ക്ക് നിര്‍ത്തണമെന്നും അല്ലെങ്കില്‍ സി.പി.ഐ തന്നെ പൊലീസിനെ നിലയ്‌ക്ക് നിര്‍ത്തിക്കൊള്ളാമെന്നും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പുതുവൈപ്പിലെ സമരം സര്‍ക്കാര്‍ നേരിട്ട രീതിക്കെതിരെ സി.പി.ഐ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പുതുവൈപ്പിലെ സമരത്തിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഡി.സി.പി യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണെന്നും ഗുണ്ടകളെപ്പോലും നാണിപ്പിക്കുന്നതാണ് യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും പി. രാജു പറഞ്ഞു.
Post Your Comments