തിരുവനന്തപുരം : പൊതുപ്രവര്‍ത്തകനും സി-ഡിറ്റ് ഉദ്യോഗസ്ഥനുമായ കെ.എം ഷാജഹാനെതിരെ വീണ്ടും സര്‍ക്കാരിന്റെ അച്ചടക്ക നടപടി. ജോലിക്ക് ഹാജരാകാതിരിക്കല്‍, സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ എന്നിവ ഉന്നയിച്ചാണ് അച്ചടക്ക നടപടി. നടപടിയുടെ ഭാഗമായി ഷാജഹാന് സി-ഡിറ്റ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ നടപടി വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഈ കേസില്‍ ഷാജഹാന്‍ സസ്‌പെന്‍ഷനിലുമാണ്. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തന്നെ നിരന്തരം വേട്ടയാടുന്നതെന്ന് നേരത്തെ ഷാജഹാന്‍ ആരോപിച്ചിരുന്നു.
Post Your Comments