Latest NewsKeralaNews

തത്തയ്ക്കു ഇപ്പോള്‍ ചിറകും ഇല്ല കാലും ഇല്ല; വിമർശനവുമായി രമേശ് ചെന്നിത്തല

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി വിരുദ്ധതയുടെ ആത്മാര്‍ഥ ചിത്രം വെളിപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിയാണ് മുഖ്യമന്ത്രി വാഴ്ത്തിയതെന്നും ഇപ്പോള്‍ തത്തയെ കൂട്ടില്‍ പോലുമിടാതെ മൂലയ്ക്കൊതുക്കിയെന്നും, കട്ടില്‍ കണ്ട് പനിക്കേണ്ടെന്ന് പറഞ്ഞവരാണ് ഇത്തരത്തില്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ഇപ്പോള്‍ തത്തയുടെ യഥാര്‍ഥ സ്ഥിതി എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button