ശ്രീനഗര്‍•ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്ന കാശ്മീർ ജിഹാദികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാനോട് ഇന്ത്യ 180 റണ്‍സിന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിരവധി കാശ്മീരി യുവാക്കള്‍ ആഘോവുമായി ശ്രീനഗറിലെ തെരുവുകളില്‍ ഇറങ്ങിയത്. ഇത് ചെറിയതോതില്‍ സംഘര്‍ഷത്തിനും ഇടയാക്കി. പാക്കിസ്ഥാന്‍ വിജയം ആഘോഷിച്ചവരെ ഇന്ത്യയുടെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു. ഇന്ത്യയുടെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിലെ നിരവധി പേര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നവരാണ്.
ദശകങ്ങളായുള്ള ക്രിക്കറ്റ് വൈരത്തില്‍ ഇന്ത്യയ്ക്കായിരുന്നു എന്നും മുന്‍തൂക്കം. പക്ഷേ, ഇന്നലത്തെ വിജയം പാകിസ്ഥാനികള്‍ക്ക് മധുരതരമായി.
“പാക്കിസ്ഥാന്‍ മറ്റേതെങ്കിലും ടീമിനോട് തോല്‍ക്കുന്നതില്‍ എനിക്ക് വിഷമമില്ല, പക്ഷേ, ഇന്ത്യ ഞങ്ങളെ പരാജയപ്പെടുത്തിയാല്‍, അത് എന്നെയും ഈ രാജ്യത്തേയും വേദനിപ്പിക്കും”- പെഷവാറിലെ വിദ്യാര്‍ഥിയായ നൌമാന്‍ ഖാന്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ കായിക രംഗം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ക്രിക്കറ്റിലൂടെ ഒരു വിജയം അവരെതേടിയെത്തുന്നത്. വാതുവെയ്പ്പില്‍ പങ്കെടുത്തത്തിന് നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments