യോഗ ദിനത്തില്‍ ആരാധകര്‍ക്ക് യോഗയുടെ ആവിശ്യകതകള്‍ കാട്ടികൊടുത്ത് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി. ഒരു ദിവസം 20 മിനിറ്റ് എങ്കിലും യോഗക്ക് വേണ്ടി മാറ്റിവെയ്ക്കണമെന്നും അത് എല്ലാവരുടെയും ജീവിതം മാറ്റിമറിക്കുമെന്നും മെച്ചപ്പെടുത്തുകയും ചെയുമെന്ന് ലിസി പറയുന്നു.
ലിസി തന്റെ ഫേസ്ബുക്ക് പേജിലാണ് ഫോട്ടോയോടൊപ്പം ലിസി ഈ മെസ്സേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് താനെന്നും കളരിയും യോഗ പോലെ തന്നെ നല്ലതാണെന്നും പുരാതന കല ആയ കളരിപയറ്റിനും കൂടുതല്‍ പ്രചാരണം നല്‍കണമെന്നും ലിസി പറഞ്ഞു.
യോഗ ഒരു അനുഭവമാണ് പരീക്ഷണമാണ് അത് അനുഭവിച്ച് അറിയാനുള്ള ധൈര്യം മാത്രം ഉണ്ടായാല്‍ മതി ഓഷോയുടെ ഈ വാക്കുകള്‍ എഴുതിയാണ് ലിസി തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്.
Post Your Comments