
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള മോഡൽ ദമ്പതിമാരാണ് മിലിന്ദ് സോമനും ഭാര്യ അങ്കിത കോന്‍വാറും. ശരീര സംരക്ഷണത്തിൽ അതീവ ശ്രദ്ധാലുക്കളായ ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. മാരത്തണ്‍ ഓട്ടത്തിന്റേയും വര്‍ക്ക് ഔട്ടിന്റേയും യോഗയുടേയുമെല്ലാം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇവർ പതിവായി പങ്കുവെയ്ക്കാറുണ്ട്.
https://www.instagram.com/reel/CeyBuWKo0g2/?utm_source=ig_web_copy_link
അത്തരത്തില്‍ ഒരു വീഡിയോയാണ് അങ്കിത കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘എല്ലാ ദിവസവും യോഗ ചെയ്യുക. പ്രപഞ്ചത്തില്‍ നിങ്ങളുടെ വിശ്വാസം നിലനിര്‍ത്തുക’- എന്നാണ് യോഗ വീഡിയോയ്ക്കൊപ്പം അങ്കിത കുറിച്ചത്.
അങ്കിതയുടെ ഈ വീഡിയോയ്ക്ക് കയ്യടിയുമായി ഭർത്താവ് മിലിന്ദ് സോമനും എത്തിയിട്ടുണ്ട്.
Post Your Comments