Latest NewsNewsInternational

അഴിമതിക്കാരെയും കൊള്ളക്കാരെയും പള്ളിവിലക്കാന്‍ കത്തോലിക്ക സഭ

റോം: അഴിമതിക്കാരെയും കൊള്ളസംഘാംഗങ്ങളെയും പള്ളിവിലക്കാന്‍ വത്തിക്കാന്‍ ആലോചിക്കുന്നു. ഇറ്റാലിയന്‍ മാധ്യമങ്ങലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്. ഇക്കാര്യം വത്തിക്കാനില്‍ നടന്ന വിവധ അഴിമതിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദത്തിലാണ് പരിഗണിച്ചത്.

അഴിമതിയുടെ വേരുപറിക്കാന്‍ സഹകരണം ശക്തമാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംവാദത്തിനൊടുവില്‍ ഇറക്കിയ പ്രസ്താവനയില്‍ ചര്‍ച്ച ചെയ്തു. അഴിമതിക്കാര്‍ക്കും കൊള്ളസംഘ പ്രവര്‍ത്തനത്തിനും പള്ളിവിലക്ക് കല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും വത്തിക്കാന്‍ പറഞ്ഞു. കത്തോലിക്ക സഭയുടെ ഏറ്റവും കടുത്ത ശിക്ഷകളിലൊന്നാണ് വിശുദ്ധ കുര്‍ബാനയും പള്ളിക്കാര്യങ്ങളും വിലക്കുന്ന ഈ നടപടി.

അഴിമതി ഇല്ലാതാക്കാന്‍ കടുത്ത നടപടി വേണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. 2014ല്‍ ഇറ്റലിയിലെ മാഫിയ സംഘങ്ങളിലൊന്ന് സന്ദര്‍ശിച്ച അദ്ദേഹം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പള്ളിവിലക്കുമെന്ന് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button