MollywoodLatest NewsCinema

വെളിപാടിന്റെ പുസ്തകം തുറക്കുമ്പോൾ : വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

വെളിപ്പെടാനിരിക്കുന്ന രഹസ്യങ്ങളെ കുറിച്ച് സൂചനകൾ തന്നിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ്.
ലാൽ ജോസ് ചിത്രത്തിന്റെ ആദ്യ ലുക്ക് ഇറങ്ങിയപ്പോൾ തന്നെ മോഹൻലാലിൻറെ ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദേവദൂതനിലെ നായക വേഷത്തെ ഓർമിപ്പിക്കുന്ന രീതിയിൽ എത്തുന്ന താരത്തെ കണ്ടു ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചവരോട് പല രൂപത്തിൽ എത്തുന്ന മോഹൻലാലിനെയാണ് വെളിപാടിന്റെ പുസ്തകം തുറന്നു കാട്ടുക എന്ന മറുപടിയാണ് ബെന്നി നൽകുന്നത്.

ഇനിയും വെളിപ്പെടുത്താനുള്ള ഒരുപാട് വേഷങ്ങൾ ഈ സിനിമയിൽ ഉണ്ട്.
രണ്ടാം പകുതിയിലുള ഫ്ലാഷ്ബാക്കിൽ കിടിലൻ പയ്യനായി എത്തുന്ന മോഹൻലാലിനായി അവസാന ഇരുപതാം മിനിറ്റിൽ മറ്റൊരു ഗെറ്റപ്പും കാത്തു വെച്ചിരിക്കുകയാണ്. അതെന്താണെന്നു അറിയണമെങ്കിൽ ചിത്രം തിയേറ്ററിൽ എത്തുന്നത് വരെ കാത്തിരുന്നേ പറ്റൂ. ചുരുക്കത്തിൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന നീണ്ടമുടി, കുർത്ത, താടി, കണ്ണട ലുക്ക് ഒരു സാംപിൾ മാത്രമാണ്. ചിത്രത്തിൽ ഒരു സീനിൽ മോഹൻലാൽ ളോഹ ഇട്ടു൦ എത്തുന്നുണ്ട്. കഥാപാത്രത്തിന് ചേർന്ന വേഷം തിരഞ്ഞെടുത്തത് ഒരുപാട് ആലോചിച്ചതിനു ശേഷമാണ്.

മോഹൻലാലിനെ തനി ഫ്രീക്കനായി അവതരിപ്പിച്ച ചോട്ടാ മുംബൈക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയതും ബെന്നി പി നായരമ്പലം ആയിരുന്നു. ഒരുപാട് വിശേഷങ്ങൾ ഒളിപ്പിച്ചു വെച്ച ആ വെളിപ്പെടുത്തൽ മോഹൻലാൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button