Reader's Corner

പട്ടമാകുന്ന ജീവിതങ്ങള്‍

1980ല്‍ ജന്മദേശമായ അഫ്ഗാന്‍സ്ഥാന്‍ വിട്ട് കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ രാഷ്ട്രീയാഭയം പ്രാപിച്ച ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവലാണ് ‘ദി കൈറ്റ് റണ്ണര്‍’. അഫ്ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ടീയ-മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന ഈ വിഖ്യാത നോവല്‍ ഹൊസൈനി തന്റെ ശക്തമായ അനുഭവങ്ങളുടെ പിന്‍ബലത്തിലാണ് എഴുതിയത്. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനതകൊണ്ട് വളരെപ്പെട്ടന്നുതന്നെ ജനശ്രദ്ധനേടിയ ‘ദി കൈറ്റ് റണ്ണര്‍’ അമേരിക്കയില്‍ മാത്രം ഒരുകോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട ‘ദി കൈറ്റ് റണ്ണറി’ന്റെ മലയാള പരിഭാഷയാണ് പട്ടം പറത്തുന്നവന്‍.

അമീര്‍ എന്ന വ്യക്തിയുടെ ബാല്യകൗമാരയൗവനങ്ങളിലൂടെ കടന്നുപോകുന്നതോടൊപ്പം അഫ്ഗാനിസ്ഥാനിലെ പഴയകാല ജീവിതവും രാഷ്ടീയാന്തരീക്ഷവും കടന്നുവരുന്ന നോവലാണിത്. അഫ്ഗാനിസ്ഥാനില്‍ വൈദേശിക ശക്തികള്‍ പിടിമുറുക്കിയതോടെ ജീവിത സമ്പാദ്യങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന നാട്ടുകാര്‍ക്കൊപ്പം പതിനെട്ടു വയസ്സു വരെയുള്ള ജീവിതം, അനുഭവങ്ങള്‍, പരിചയങ്ങള്‍ എല്ലാം പിന്നിലുപേക്ഷിച്ച് അമീറിനും അമേരിക്കന്‍ ജീവിതത്തിലേക്ക് പോകേണ്ടി വന്നു.

8126416033പിന്നീട്  വര്‍ഷങ്ങള്‍ക്കുശേഷം, ജീവിതത്തിന്റെ മധ്യാഹ്നവും കടന്ന് എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്ത അമീര്‍ ജന്മനാട്ടിലേക്ക് മടങ്ങിവരുന്നു. കളിച്ചു വളര്‍ന്ന നാടിന്റെ മടിത്തട്ടില്‍, ജന്മഗൃഹത്തില്‍ അന്യനെപ്പോലെ തിരിച്ചുവന്ന അമീറിന്റെ ഹൃദയവ്യഥയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നതോടെയാണ് നോവല്‍ വികസിക്കുന്നത്. ജീവിതം ഒരു പട്ടം പോലെയാണെന്നും നാമോരോരുത്തരും പട്ടം പറത്തുന്നവരാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന കൃതിയാണ് പട്ടം പറത്തുന്നവന്‍.

ആഗോളീകരണകാലഘട്ടത്തിലെ വിസ്‌ഫോടാവസ്ഥകള്‍ നിരൂപകരുടെയും വിദ്യാര്‍ത്ഥികളുടെയും പാഠവായനയ്ക്ക് സാഹചര്യമൊരുക്കിയ ഈ കൃതി വിവര്‍ത്തകയും എഴുത്തുകാരിയുമായ രമാമേനോനാണ് പട്ടം പറത്തുന്നവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button