
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താനാണ് ധാരണ. ഡല്‍ഹിയില്‍ ചേര്‍ന്ന പതിനേഴാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് പുതിയ തീരുമാനം എടുത്തത്.
ലോട്ടറികള്‍ക്ക് 28 ശതമാനം വേണമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ജിഎസ്ടി റജിസ്ട്രേഷന്‍ കാര്യക്ഷമമായി വേഗത്തില്‍ മുന്നേറുന്നതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വ്യാപാരികള്‍ക്കു റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഓഗസ്റ്റ് വരെ സമയം അനുവദിക്കാനും ഇന്നുചേര്‍ന്ന യോഗം തീരുമാനിച്ചു.
2500 മുതല്‍ 7500 വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും 7500നു മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്തും. ചരക്കുസേവന നികുതി സമ്പ്രദായത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈമാസം 30ന് ഡല്‍ഹിയില്‍ നടക്കും.
Post Your Comments