Latest NewsIndia

ശ്മശാനത്തില്‍നിന്നും മൃതദേഹങ്ങള്‍ മോഷണം പോകുന്നുവെന്ന് പരാതി

പാട്‌ന: ഹിന്ദുശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങളും മോഷണം പോകുന്നു. ബീഹാറിലെ റയിസ്ഗഞ്ച ഗ്രാമത്തിലാണ് സംഭവം. ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ ഇവിടങ്ങളില്‍ കുഴിച്ചിടുകയാണ് ചെയ്യുന്നത്. വിറക് വാങ്ങാന്‍ കിട്ടാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

പക്ഷേ ശവക്കുഴികള്‍ തൊണ്ടിയ അവസ്ഥയിലാണ്. പക്ഷേ ഇതൊന്നും ആരു ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. സംഭവം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഒരു ഗ്രാമീണന്‍ പറയുന്നത് ആദ്യമായല്ല മൃതദേഹങ്ങള്‍ കാണാതാവുന്നത് എന്നാണ്. തൊട്ടടുത്ത ഗ്രാമമായ കസബ ഗ്രാമത്തില്‍ രണ്ട് വര്‍ഷം മുന്‍പെ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

എല്ലുകള്‍ക്ക് വേണ്ടിയോ താന്ത്രിക പൂജകള്‍ക്ക് വേണ്ടിയോ ആയിരിക്കാം മൃതദേഹങ്ങള്‍ മോഷ്ടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button