Reader's Corner

നാലുവയസ്സിനുള്ളില്‍ ഈ കൊച്ചുമിടുക്കി വായിച്ചു തീര്‍ത്തത് ആയിരത്തിലധികം പുസ്തകങ്ങള്‍ !!!

 

ജോർജിയ സ്വദേശിയായ ഡാലിയ മേരി അരാനയാണ് ഈ ഇന്റര്നെറ് യുഗത്തിലെ പുസ്തകപ്പുഴു. നാലു വയസ്സു മാത്രം പ്രായമുള്ള ഈ ഈ കൊച്ചുമിടുക്കി ഇതിനോടകം ആയിരത്തിലധികം പുസ്തകങ്ങളാണ് വായിച്ചു തീർത്തത്. രണ്ടാം വയസു മുതൽ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയ അരാന ജോർജിയയിലെ തൗസന്റ് ബുക്ക്സ് ബി4 കിന്റർഗാർഡൻ പദ്ധതിയുടെ ഭാഗമായാണ് ആയിരം പുസ്തകങ്ങൾ വായിച്ചു തീർത്തത്. കിന്റർഗാർഡനിലെ ആദ്യ ദിവസത്തിനു മുമ്പു തന്നെ ആയിരം പുസ്തകങ്ങൾ വായിച്ചു തീർക്കാൻ കുട്ടികളെ വെല്ലുവിളിക്കുന്ന പദ്ധതിയാണിത്.

അരാനയ്ക്ക് ലൈബ്രറി ഓഫ് കോണ്ഗ്രസിൽ ‘ലൈബ്രേറിയൻ ഫോർ ദി ഡേ’ ആയി പ്രവർത്തിക്കാനുള്ള അവസരം നല്കി. അരാനയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈബ്രേറിയനായ കാര്ല ഹെയഡൻ പറഞ്ഞു. അമേരിക്കയുടെ ദേശീയ ലൈബ്രറിയായി അറിയപ്പെടുന്ന ലൈബ്രറി ഓഫ് കോണ്ഗ്രസ് യുഎസ് കോണ്ഗ്രസിന്റെ റിസർച്ച് ലൈബ്രറിയായാണു പ്രവർത്തിക്കുന്നത്.

മകളുടെ നേട്ടം മാതാപിതാക്കളാണ് ലൈബ്രറി ഓഫ് കോണ്ഗ്രസിനെ അറിയിച്ചത്. മകള് പിറന്ന് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അവൾക്ക് വേണ്ടി കഥകൾ വായിച്ചുകൊടുക്കാൻ തുടങ്ങിയിരുന്നുവെന്ന് അരാനയുടെ മാതാവ് ഹലീമ പറഞ്ഞു. രണ്ടു മക്കൾ കൂടിയുണ്ട്. അവർക്ക് കഥകൾ പറഞ്ഞുകൊടുക്കുന്നതും അരാന ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. എല്ലാ ദിവസവും അരമണിക്കൂറോളം ഇത്തരത്തിൽ വായിക്കുമായിരുന്നു. ഏതാണ്ട് 18-19 മാസമായതോടെ അവൾ വാക്കുകൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. ഇപ്പോൾ മുതിർന്നവർ വായിക്കുന്ന പുസ്തകങ്ങളാണ് അവൾ വായിക്കുന്നതെന്നും അമ്മ പറഞ്ഞു.

വലുതാകുമ്പോൾ ഒരു ലൈബ്രേറിയന് ആകാനാണ് ആഗ്രഹമെന്നു ഡാലിയ പറഞ്ഞു. മറ്റു കുട്ടികളെ പുസ്തകങ്ങൾ വായിക്കാൻ പഠിപ്പിക്കാനും ഇഷ്ടമാണെന്ന് കൊച്ചുമിടുക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button