ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വിവരങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നടപടിയെടുത്തു.
രഹസ്യാത്മകതയും വിവരങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുമ്പോള്‍ത്തന്നെ, കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ഒട്ടും താമസമില്ലാതെ ഇന്ത്യയ്ക്കു നല്‍കുന്ന വ്യവസ്ഥയ്ക്കാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ‘ഓട്ടമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍’ 2018ല്‍ പ്രാബല്യത്തിലാകുമെന്നും 2019ല്‍ ആദ്യ സെറ്റ് വിവരങ്ങള്‍ ലഭിക്കുമെന്നും സ്വിസ് ഭരണകൂടം അറിയിച്ചു.
പ്രാബല്യത്തിലാകുന്ന തീയതി ഉടന്‍ വിജ്ഞാപനം ചെയ്യും. സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം പുറത്തെത്തിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമായതോടെ സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ത്യയും തമ്മില്‍ ഏറെക്കാലമായി ചര്‍ച്ചകള്‍ നടക്കുകയാണ്.
ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം ഏറ്റവുമധികമുള്ള രാജ്യത്തിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ജി 20, ഒഇസിഡി എന്നീ രാജ്യാന്തര കൂട്ടായ്മകളുടെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടിയാണ് ഓട്ടമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍. കഴിഞ്ഞ നവംബറില്‍ ഇതുസംബന്ധിച്ച ഇന്ത്യ-സ്വിസ് കരാര്‍ ഒപ്പിടുകയും ചെയ്തു
Post Your Comments