ജയ്പൂര്‍: പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞ യുവാവിനെ തല്ലിക്കൊന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണ് യുവാവിനെ തല്ലിക്കൊന്നത്.
രാജസ്ഥാനിലെ പ്രതാപ്ഗഡ് ടൗണിലാണ് സംഭവം. 55കാരനായ സഫര്‍ഖാനാണ് കൊല്ലപ്പെട്ടത്. തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനത്തിന് എതിരെ ബോധവത്കരണവുമായി ഒരു ചേരിയിലെത്തിയ ഉദ്യോഗസ്ഥസംഘമാണ് സഫര്‍ഖാനെ മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ഇവര്‍ ശ്രമിച്ചപ്പോള്‍ സഫര്‍ ഖാന്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ഇദ്ദേഹത്തെ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചെന്നും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫര്‍ മരിക്കുകയുമായിരുന്നുവെന്നും സഹോദരന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പോലീസ് കേസെടുത്തു.
Post Your Comments