MollywoodCinemaMovie SongsEntertainment

ഒരു യാത്രമൊഴിക്കു മുന്‍പേ അവര്‍ ഒന്നിച്ചിരുന്നു സിനിമയുടെ ചിത്രീകരണവും തുടങ്ങിയിരുന്നു

 

രണ്ടു ഇതിഹാസ നടന്മാര്‍ മത്സരിച്ച് അഭിനയിച്ച പ്രതാപ് പോത്തന്‍ ചിത്രമായിരുന്നു ‘ഒരു യാത്രാമൊഴി’. സ്വന്തം അച്ഛനെ വക വരുത്താന്‍ നടക്കുന്ന പ്രതികാര ദാഹിയായ മകനായി മോഹന്‍ലാലും, മകന്‍റെ മുന്നില്‍ നിസാഹയാതോടെ നില്‍ക്കുന്ന പിതാവായി ശിവാജി ഗണേശനും മത്സരിച്ച് അഭിനയിച്ച ചിത്രത്തിന്‍റെ തിരക്കഥ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ എഴുതിയ ജോണ്‍ പോളിന്‍റെതാണ്. ഒരു യാത്രമൊഴിക്കു മുന്‍പേ മോഹന്‍ലാലും ശിവാജി ഗണേശനും ഒന്നിച്ച മറ്റൊരു ചിത്രമുണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകം. 1996-ല്‍ രാജീവ്‌ നാഥിന്റെ സംവിധാനത്തില്‍ ചിത്രീകരിച്ച ‘സ്വര്‍ണ്ണചാമര’മായിരുന്നു മോഹന്‍ലാല്‍- ശിവാജി ഗണേശന്‍ ടീം ഒന്നിച്ച ആദ്യ ചിത്രം. രഞ്ജി പണിക്കരും, ജോൺ പോളും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ചിത്രത്തിന് നേരിട്ട ചില പ്രതിസന്ധികള്‍ ചിത്രീകരണം മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button