ധ്യാനം നമ്മുടെ തലച്ചോറിനെ ഉത്തജിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്റഗ്രേറ്റീവ് ബോഡി മൈന്‍ഡ് ട്രൈനിംഗ് എന്ന മാനസിക നിലയില്‍ കുഴപ്പുമുള്ളവര്‍ക്ക് ഏറ്റവും നല്ല ചികിത്സയാണ്. ധ്യാനം വഴി മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും ദേഷ്യവും എന്തിനേറെ നമ്മുടെ മൂഡിനെ വരെ മാറ്റിയെടുക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ് നമുക്ക് ലഭിക്കും. ദേഷ്യം വരുന്നവര്‍ക്ക് അത് നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ധ്യാന പരിശീലനത്തിലൂടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ നമുക്ക് തന്നെ കഴിയും. ദേഷ്യം വരില്ലെന്നു മാത്രമല്ല ദേഷ്യം വരുന്ന സന്ദര്‍ഭത്തില്‍ അതിനെ നിയന്ത്രിച്ചുനിര്‍ത്താനുളള കഴിവും നമുക്ക് ലഭിക്കുമെന്നതില്‍ സംശയമില്ല.
ധ്യാനത്തെ കുറിച്ച് പറയുമ്പോള്‍ അതിനായി തിരഞ്ഞെടുക്കേണ്ട സ്ഥലത്തെ കുറിച്ചും അറിയേണ്ടതുണ്ട്. അധികം ബഹളമില്ലാത്ത സ്ഥലമാണ് ധ്യാനത്തിനായി തിരഞ്ഞെടുക്കേണ്ടത്. പ്രകൃതിയുമായി അടുത്ത് കിടക്കുന്ന സ്ഥലങ്ങളാണ് കൂടുതല്‍ അനുയോജ്യം. അതിനു സാധിച്ചില്ലെങ്കില്‍ നമ്മുടെ മുറിയിലിരുന്നും ധ്യാനത്തില്‍ ഏര്‍പ്പെടും. തലച്ചോറിലൂടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ഓര്‍മ്മ വീണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്യും എന്നതാണ് ധ്യാനം കൊണ്ട് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം.
മാനസിക സമ്മര്‍ദ്ദവും മറ്റ് മാനസികമായ അസുഖങ്ങളൊക്കെയുണ്ടാകുന്നത് തലച്ചോറില്‍ സംഭവിക്കുന്ന ഞരമ്പുകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന വ്യതിയാനം കൊണ്ടാണ്. എം.ആര്‍.ഐ സ്‌കാനിംഗിലൂടെ തലച്ചോറിലെ എല്ലാ പ്രവര്‍ത്തനത്തെ കുറിച്ചും അറിയാന്‍ കഴിയും ഇന്റഗ്രേറ്റീവ് ബോഡി മൈന്‍ഡ് ട്രെയിനിംഗ് വഴി തലച്ചോറിലെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറെ സാധ്യമാകുമെന്നാണ് പറയുന്നത്.
Post Your Comments