KeralaLatest NewsNews

പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

കൊച്ചി•അനുമതി ഉണ്ടായിരുന്നതിനാലാണ് മെട്രോയില്‍ താന്‍ പ്രധാനമന്ത്രിയ്ക്കൊപ്പം യാത്ര ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് ഉണ്ടായ വിവാദം അനാവശ്യമാണെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.

പി.എം.ഓ നല്‍കിയ പട്ടികയില്‍ തന്റെ പേരുണ്ടായത് കൊണ്ടാണ് എസ്.പി.ജി ഉദ്യോഗസ്ഥര്‍ തടയാതിരുന്നത്. സുരക്ഷാ വീഴ്ച ഉണ്ടായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് തന്നെ തടഞ്ഞില്ലെന്നും കുമ്മനം ചോദിച്ചു.

ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചടങ്ങിന്റെ പ്രഭ കെടുത്തുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയാണ്. തനിക്ക് സഞ്ചരിക്കാനുള്ള വാഹനം വരെ ഏര്‍പ്പാടാക്കിയത് സംസ്ഥാന സര്‍ക്കാര്‍ ആയിരുന്നുവെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button